Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stone Laid

Kozhikode

വ്യാപാര ഭവന സമുച്ചയ ശിലാസ്ഥാപനം ന​ട​ത്തി

പേ​രാ​മ്പ്ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പേ​രാ​മ്പ്ര യൂ​ണി​റ്റ് വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും പേ​രാ​മ്പ്ര ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ത്തി. വ്യാ​പാ​ര ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്‌​സ​ര നി​ര്‍​വ​ഹി​ച്ചു.

വ്യാ​പാ​ര മേ​ഖ​ല​യി​ലെ നി​ല​വി​ലെ വെ​ല്ലു​വി​ളി​ക​ളും സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു. പേ​രാ​മ്പ്ര മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു കൈ​ലാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. സു​രേ​ഷ് വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ആ​ശ്വാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​എം. ബാ​പ്പു ഹാ​ജി നി​ര്‍​വ​ഹി​ച്ചു. ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ന് ശേ​ഷം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സു​രേ​ഷ് ബാ​ബു കൈ​ലാ​സാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്. സ​ലീം രാ​മ​നാ​ട്ടു​ക​ര, പി.​കെ. രാ​ജീ​വ​ന്‍, മു​സ്ത​ഫ പാ​ര​ഡൈ​സ്, സി.​കെ. പ്ര​കാ​ശ​ന്‍, മ​നോ​ജ് മു​തു​കാ​ട്, സാ​ജി​ദ് ഊ​രാ​ള​ത്ത്, സ​ന്ദീ​പ​ന്‍ കോ​ര​ങ്ക​ണ്ടി, വി.​എ​ന്‍. നൗ​ഫ​ല്‍, കെ.​പി.​എം. ക​ബീ​ര്‍, ഷം​സു​ദീ​ന്‍ ക​മ്മ​ന, വി.​പി. സു​രേ​ഷ്, ശ​രീ​ഫ് ചീ​ക്കി​ലോ​ട്, ബാ​ദു​ഷ അ​ബ്ദു​ള്‍ സ​ലാം, സ​ലീം മ​ണ​വ​യ​ല്‍, സി.​എം. അ​ഹ​മ്മ​ദ് കോ​യ, എ​ന്‍.​പി. വി​ധു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up